Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Zephaniah 2 IRVMAL

Side by side with the Father's Heart Bible™

അനുതാപത്തിനായി യെഹൂദയെ ആഹ്വാനംചെയ്യുന്നു

1ലജ്ജയില്ലാത്ത ജനതയേ,വിധി നടപ്പാക്കുന്നതിന് മുമ്പ്,ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്,യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,

2യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,കൂടിവരുവിൻ; അതേ, കൂടിവരുവിൻ!

3യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായിഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ,അവനെ അന്വേഷിക്കുവിൻ;നീതി അന്വേഷിക്കുവിൻ;സൗമ്യത അന്വേഷിക്കുവിൻ;ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽമറഞ്ഞിരിക്കാൻ സാധിക്കും.

4ഗസ്സാ നിർജ്ജനമാകും;അസ്കലോൻ ശൂന്യമായിത്തീരും;അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും;എക്രോന് നിർമ്മൂലനാശം വരും.

5സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം!ഫെലിസ്ത്യദേശമായ കനാനേ,യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു;നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധംഞാൻ നിന്നെ നശിപ്പിക്കും.

6സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളുംആട്ടിൻകൂട്ടങ്ങൾക്ക് തൊഴുത്തുകളുംഉള്ള പുല്പുറങ്ങളായിത്തീരും.

7തീരപ്രദേശം യെഹൂദാഗൃഹത്തിന്‍റെ ശേഷിപ്പിന് ആകും;അവിടെ അവർ ആടുകളെ മേയ്ക്കും;അസ്കലോന്‍റെ വീടുകളിൽ അവർ വൈകുന്നേരത്ത് കിടന്നുറങ്ങും;അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച്അവരുടെ സ്ഥിതി മാറ്റുമല്ലോ.

8മോവാബിന്‍റെ ധിക്കാരവുംഅമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച്അവരുടെ ദേശത്തിന് വിരോധമായിപറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.

9അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു:എന്നാണ, മോവാബ് സൊദോമിനെപ്പോലെയുംഅമ്മോന്യർ ഗൊമോറയെപ്പോലെയുംമുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെശാശ്വതശൂന്യം ആയിത്തീരും;എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും;എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർഅവരുടെ ദേശത്തെ അവകാശമാക്കും.

10ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും;അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.

11അപ്പോൾ അവർ യഹോവയെ ഭയപ്പെടും;കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും;ജനതകളുടെ സകലദ്വീപുകളുംഅതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും;

12നിങ്ങളോ കൂശ്യരേ,എന്‍റെ വാളിനിരയാകും!

13അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും;നീനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടനിലവും ആക്കും.

14അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും;അതിന്‍റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും;കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ!ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.

15ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന്ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ;അത് ശൂന്യവും മൃഗങ്ങൾക്കുപാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ;അതിനരികിലൂടെ പോകുന്നവർചൂളമടിച്ച് പരിഹസിക്കുകയുംകൈ വീശുകയും ചെയ്യും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]