Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 18 IRVMAL

Side by side with the Father's Heart Bible™

ശൂഹ്യനായ ബിൽദാദ്

1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം.

3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതുംഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?

4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?പാറ അതിന്‍റെ സ്ഥലം വിട്ടുമാറണമോ?

5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.

6അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;അവന്‍റെ ദീപം കെട്ടുപോകും.

7അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും.

8അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും;അവൻ ചതിക്കുഴിക്കുമീതെ നടക്കും.

9കെണി അവന്‍റെ കുതികാലിന് പിടിക്കും;അവൻ കുടുക്കിൽ അകപ്പെടും.

10അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.

11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;അവന്‍റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.

12അവന്‍റെ അനർത്ഥം വിശന്നിരിക്കുന്നു;വിപത്ത് അവന്‍റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.

13അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും;മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും.

14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.

15അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും;അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.

16അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും;മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും.

17അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും.

18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.

19സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും;അവന്‍റെ പാർപ്പിടം അന്യം നിന്നുപോകും.

20അവന്‍റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും;അവന്‍റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും.

21നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു.ദൈവത്തെ അറിയാത്തവന്‍റെ സ്ഥലം ഇങ്ങനെതന്നെ.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]