Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 18 IRVMAL

Show IRVMAL only
Verse × ×
1 Then Bildad the Shuhite answered: അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
2 "How long will you hunt for words? Show some sense, and then we can talk. “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം.
3 Why are we treated like cattle, counted as stupid in your sight? ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?
4 You who tear yourself to pieces in your anger—should the earth be abandoned for your sake, or the rock be moved from its place? കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്‍റെ സ്ഥലം വിട്ടുമാറണമോ?
5 Yes, the light of the wicked is snuffed out, and the flame of his fire goes dark. ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.
6 The light grows dark in his tent, and the lamp above him goes out. അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്‍റെ ദീപം കെട്ടുപോകും.
7 His vigorous strides are cut short, and his own schemes throw him down. അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8 His own feet drive him into a net, and he walks right into its mesh. അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ ചതിക്കുഴിക്കുമീതെ നടക്കും.
9 A trap seizes him by the heel; a snare grips him tight. കെണി അവന്‍റെ കുതികാലിന് പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.
10 A noose is hidden for him in the ground, and a trap lies waiting on his path. അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
11 Terrors startle him on every side and chase him at his heels. ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്‍റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.
12 His strength is starved away, and calamity stands ready for his fall. അവന്‍റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്‍റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
13 It devours patches of his skin; the firstborn of death devours his limbs. അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും.
14 He is torn from the safety of his tent and marched off to the king of terrors. അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
15 Fire settles in his tent, no longer his own; burning sulfur is scattered over his home. അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും; അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16 His roots dry up below, and his branches wither above. അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും.
17 His memory perishes from the earth, and he has no name in the streets. അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും.
18 He is driven from light into darkness and chased out of the world. അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.
19 He leaves no offspring or descendant among his people, no survivor where he once lived. സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും; അവന്‍റെ പാർപ്പിടം അന്യം നിന്നുപോകും.
20 Those in the west are appalled at his fate, and those in the east are seized with horror. അവന്‍റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും; അവന്‍റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും.
21 Surely this is what becomes of the dwellings of the wicked, the place of the one who does not know God." നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്‍റെ സ്ഥലം ഇങ്ങനെതന്നെ.”
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]