Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 18 MAL

Side by side with the Father's Heart Bible™

1അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും?ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.

3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതുംഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?

4കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ,നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ?പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?

5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.

6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;അവന്റെ ദീപം കെട്ടുപോകും.

7അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.

8അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;അവൻ കണിയിൻ മീതെ നടക്കും.

9പാശം അവന്റെ കുതികാലിന്നു പിടിക്കും;അവൻ കുടുക്കിൽ അകപ്പെടും.

10അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും;അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.

11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;അവന്റെ കാലുകളെ തുടർന്നു അവനെ വേട്ടയാടും.

12അവന്റെ അനർത്ഥം വിശന്നിരിക്കുന്നു;വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.

13അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.

14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും;ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.

15അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.

16കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും;മേലെ അവന്റെ കൊമ്പു വാടിപ്പോകും.

17അവന്റെ ഓർമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും;തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.

18അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും;ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.

19സ്വജനത്തിൽ അവന്നു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും;അവന്റെ പാർപ്പിടം അന്യന്നുപോകും.

20പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും;പൂർവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.

21നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]