Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 18 IRVMAL

Side by side with the Father's Heart Bible™

കൂശിനെക്കുറിച്ചുള്ള പ്രവാചകം

1അയ്യോ, കൂശിലെ നദികൾക്കരികിൽചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ!

2കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ!ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരുംമൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ,ആരംഭംമുതൽ ഇന്നുവരെഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ,അളക്കുന്നതും ചവിട്ടിക്കളയുന്നതുംനദികൾ ദേശത്തെ വിഭാഗിക്കുന്നതുമായജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ.

3ഭൂതലത്തിലെ സർവ്വനിവാസികളുംഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ,പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ,നിങ്ങൾ നോക്കുവിൻ;കാഹളം ഊതുമ്പോൾ കേൾക്കുവിൻ.

4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:“വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ,കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽമേഘം മഞ്ഞു പൊഴിക്കുമ്പോൾ,ഞാൻ എന്‍റെ നിവാസത്തിൽസ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.”

5കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു,പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ,അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചുശാഖകൾ ചെത്തിക്കളയും.

6അതെല്ലാം മലയിലെ കഴുകനുംഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും;കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും;ഭൂമിയിലെ സകലമൃഗവുംഅതുകൊണ്ട് ശൈത്യകാലം കഴിക്കും.

7ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം,ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം,അളക്കുന്നതും ചവിട്ടിക്കളയുന്നതുംനദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ,സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കുസൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]