Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Proverbs 31 malirv

Side by side with the Father's Heart Bible™

1ലെമൂവേൽരാജാവിന്റെ വചനങ്ങൾ;അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്.

2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്?എന്റെ നേർച്ചകളുടെ മകനേ, എന്ത്?

3സ്ത്രീകൾക്ക് നിന്റെ ബലത്തെയുംരാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.

4വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല;ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല;മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.

5അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനുംപീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.

6നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവുംമനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.

7അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയുംതന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.

8ഊമനു വേണ്ടി നിന്റെ വായ് തുറക്കുക;ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.

9നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക;എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.

10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും?അവളുടെ വില മുത്തുകളിലും ഏറിയത്.

11ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.

12അവൾ തന്റെ ആയുഷ്ക്കാലമൊക്കെയുംഅവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.

13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച്താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.

14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.

15അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവുംവേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.

16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു;സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.

17അവൾ ബലംകൊണ്ട് അര മുറുക്കുകയുംഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.

18തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു;അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

19അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു;അവളുടെ വിരൽ തക്ളി പിടിക്കുന്നു.

20അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു;ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.

21തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല;അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.

22അവൾ തനിക്ക് പരവതാനി ഉണ്ടാക്കുന്നു;ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.

23ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾഅവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.

24അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25ബലവും മഹിമയും അവളുടെ ഉടുപ്പ്;ഭാവികാലം ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.

26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.

27വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു;അലസതയുടെ ഭക്ഷണം കഴിക്കുന്നതുമില്ല.

28അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു;അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:

29“അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്;നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു”.

30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ;അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]