Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 31 MAL

Side by side with the Father's Heart Bible™

1ലെമൂവേൽരാജാവിന്റെ വചനങ്ങൾ;അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.

2മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു?എന്റെ നേർച്ചകളുടെ മകനേ, എന്തു?

3സ്ത്രീകൾക്കു നിന്റെ ബലത്തെയുംരാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.

4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു;ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു;മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.

5അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനുംഅരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.

6നശിക്കുമാറായിരിക്കുന്നവന്നു മദ്യവുംമനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.

7അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയുംതന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.

8ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക;ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.

9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?അവളുടെ വില മുത്തുകളിലും ഏറും.

11ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

12അവൾ തന്റെ ആയുഷ്കാലമൊക്കെയുംഅവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചുതാല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

15അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവുംവേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.

16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു;കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

17അവൾ ബലംകൊണ്ടു അര മുറക്കുകയുംഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു;അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

19അവൾ വിടുത്തലെക്കു കൈ നീട്ടുന്നു;അവളുടെ വിരൽ കതിർ പിടിക്കുന്നു.

20അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾഅവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.

24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25ബലവും മഹിമയും അവളുടെ ഉടുപ്പു;ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.

26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.

27വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

28അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:

29അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]