Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 29 MAL

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.

2യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ;വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.

3യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;പെരുവെള്ളത്തിൻമീതെ യഹോവ,മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.

4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

6അവൻ അവയെ കാളക്കുട്ടിയെപ്പോലെയുംലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;യഹോവ കാദേശ് മരുവിനെ നടുക്കുന്നു.

9യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;അതു വനങ്ങളെ തോലുരിക്കുന്നു;അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.

10യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു;യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

11യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും;യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]