Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 9 MAL

Side by side with the Father's Heart Bible™

1ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു;അതിന്നു ഏഴു തൂൺ തീർത്തു.

2അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി,തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

3അവൾ തന്റെ ദാസികളെ അയച്ചുപട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:

4അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;

5വരുവിൻ, എന്റെ അപ്പം തിന്നുകയുംഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ!

6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ!വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.

7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു.

8പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു;ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.

9ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും;നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവുംപരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

11ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;നിനക്കു ദീർഘായുസ്സു ഉണ്ടാകും.

12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും;പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.

13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.

14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായികടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു

15അവൾ പട്ടണത്തിലെ മേടകളിൽതന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

16അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;ബുദ്ധിഹീനനോടോ അവൾ പറയുന്നതു;

17മോഷ്ടിച്ച വെള്ളം മധുരവുംഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നുംഅവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]