Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 9 IRVMAL

Side by side with the Father's Heart Bible™

ജ്ഞാനവും ഭോഷത്തവും

1ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു;അതിന് ഏഴു തൂണുകൾ തീർത്തു.

2അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി,തന്‍റെ മേശ ഒരുക്കിയിരിക്കുന്നു.

3അവൾ തന്‍റെ ദാസികളെ അയച്ച്പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:

4“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.”ബുദ്ധിഹീനനോട് അവൾ പറയുന്നത്;

5“വരുവിൻ, എന്‍റെ അപ്പം തിന്നുകയുംഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!

6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ!വിവേകത്തിന്‍റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.”

7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.

8പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്;ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.

9ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍റെ ജ്ഞാനം വർദ്ധിക്കും;നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

10യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവുംപരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

11ഞാൻ മുഖാന്തരം നിന്‍റെ ആയുസിന്‍റെ നാളുകൾ പെരുകും;നിനക്കു ദീർഘായുസ്സ് ഉണ്ടാകും.

12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും;പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.”

13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.

14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി,കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്

15അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽതന്‍റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

16“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.”ബുദ്ധിഹീനനോട് അവൾ പറയുന്നത്;

17“മോഷ്ടിച്ച വെള്ളം മധുരവുംഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.”

18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നുംഅവളുടെ വിരുന്നുകാർ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]