Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Habakkuk 3 MAL

Side by side with the Father's Heart Bible™

1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.

2യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ;ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ;ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.

3ദൈവം തേമാനിൽനിന്നുംപരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ.അവന്റെ പ്രഭ ആകാശത്തെ മൂടുന്നു;അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.

4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു;കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു;അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.

5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.

6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;അവൻ നോക്കി ജാതികളെ ചിതറിക്കുന്നു;ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;പുരാതനഗിരികൾ വണങ്ങി വീഴുന്നു;അവൻ പുരാതനപാതകളിൽ നടക്കുന്നു.

7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.

8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ?നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽനിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?

9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു;വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ.നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.

10പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു;വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;ആഴി മുഴക്കം പുറപ്പെടുവിക്കുന്നു;ഉയരത്തിലേക്കു കൈ ഉയർത്തുന്നു.

11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലുംമിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലുംസൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.

12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;കോപത്തോടെ ജാതികളെ മെതിക്കുന്നു.

13നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടുംനിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു;നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു,അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.

14നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു;എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു;എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.

15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.

16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു;അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾകഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടുഎന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി,ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.

17അത്തിവൃക്ഷം തളിർക്കയില്ല;മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും;നിലങ്ങൾ ആഹാരം വിളയിക്കയില്ല;ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും;ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.

18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.

19യഹോവയായ കർത്താവു എന്റെ ബലം ആകുന്നു;അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു;ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]