1നിങ്ങളുടെ സഹോദരന്മാർക്ക് ‘അമ്മീ’ എന്നും നിങ്ങളുടെ സഹോദരിമാർക്ക് ‘രൂഹമാ’ എന്നും പേര് വിളിക്കുവിൻ.
യിസ്രായേലിന്റെ ശിക്ഷയും വീണ്ടെടുപ്പും
2വ്യവഹരിക്കുവിൻ;നിങ്ങളുടെ അമ്മയോട് വ്യവഹരിക്കുവിൻ;അവൾ എന്റെ ഭാര്യയല്ല,ഞാൻ അവളുടെ ഭർത്താവുമല്ല;അവൾ പരസംഗം മുഖത്തുനിന്നുംവ്യഭിചാരം മാറിടത്തിൽ നിന്നും നീക്കിക്കളയട്ടെ.
3അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി,ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയുംഅവളെ മരുഭൂമിയും വരണ്ടനിലവും പോലെ ആക്കി,ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും.
4ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല;അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
5അവരുടെ അമ്മ പരസംഗം ചെയ്തു;അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു;“എനിക്ക് അപ്പവും വെള്ളവുംആട്ടുരോമവും ശണവുംഎണ്ണയും പാനീയവും തരുന്നഎന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞുവല്ലോ.
6അതുകൊണ്ട് ഞാൻ അവളുടെ വഴിമുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും;അവൾ തന്റെ പാതകൾ കണ്ടെത്താത്ത വിധംഞാൻ ഒരു മതിൽ ഉണ്ടാക്കും.
7അവൾ ജാരന്മാരെ പിന്തുടരും;എങ്കിലും അവരോട് ഒപ്പം എത്തുകയില്ല;അവൾ അവരെ അന്വേഷിക്കും,കണ്ടെത്തുകയില്ലതാനും;അപ്പോൾ അവൾ: “ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും;ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്നു പറയും.
8അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതുംബാലിനു വേണ്ടി ഉപയോഗിച്ചഅവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതുംഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.
9അതുകൊണ്ട് തക്കകാലത്ത് എന്റെ ധാന്യവുംതക്കസമയത്ത് എന്റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയുംഅവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്നഎന്റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും.
10ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെഅവളുടെ നഗ്നത അനാവൃതമാക്കും;ആരും അവളെ എന്റെ കയ്യിൽനിന്ന്വിടുവിക്കുകയില്ല.
11ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളുംഅമാവാസികളും ശബ്ബത്തുകളുംഅവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും.
12“ഇത് എന്റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞമുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിക്കും;അവയെ ഞാന്‍ വനമാക്കിത്തീര്‍ക്കും;വന്യമൃഗങ്ങൾ അവയെ തിന്നുകളയും.
13അവൾ ബാല്‍ വിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച്കുണുക്കും ആഭരണങ്ങളുംകൊണ്ട് സ്വയം അലങ്കരിച്ച്തന്റെ ജാരന്മാരെ പിന്തുടർന്ന്എന്നെ മറന്നുകളഞ്ഞ നാളുകൾ ഞാൻ അവളോട് സന്ദർശിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
യഹോവയുടെ സ്നേഹം
14“അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച്മരുഭൂമിയിൽ കൊണ്ടുചെന്ന്അവളോട് ഹൃദ്യമായി സംസാരിക്കും.
15അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളുംപ്രത്യാശയുടെ വാതിലായി ആഖോർ താഴ്വരയും കൊടുക്കും;അവൾ അവിടെ യൗവന കാലത്തെന്നപോലെയുംമിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും.
16അന്നാളിൽ നീ എന്നെ ‘ബാലീ’ എന്നല്ല‘ഈശീ’ എന്ന് വിളിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
17“ഞാൻ ബാല്‍ വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും;ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല.
18അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടുംആകാശത്തിലെ പക്ഷികളോടുംഭൂമിയിലെ ഇഴജാതികളോടുംഒരു നിയമം ചെയ്യും;ഞാൻ വില്ലും വാളും യുദ്ധവുംഭൂമിയിൽനിന്ന് നീക്കി,അവരെ നിർഭയം വസിക്കുമാറാക്കും.
19ഞാൻ നിന്നെ സദാകാലത്തേക്കുംഎനിക്ക് വിവാഹത്തിന് നിശ്ചയിക്കും;അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടിനിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും.
20ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും;നീ യഹോവയെ അറിയുകയും ചെയ്യും.”
21“ആ കാലത്ത് ഞാൻ ഉത്തരം നല്‍കും”എന്നു യഹോവ അരുളിച്ചെയ്യുന്നു:“ഞാൻ ആകാശത്തിന് ഉത്തരം നല്‍കും;ആകാശം ഭൂമിക്ക് ഉത്തരം നല്‍കും;
22ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്‍കും;അവ യിസ്രയേലിനും ഉത്തരം നല്‍കും.
23ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും;കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും.എന്റെ ജനമല്ലാത്തവരോട്: ‘നീ എന്റെ ജനം’ എന്നു ഞാൻ പറയും;‘അങ്ങ് എന്റെ ദൈവം’ എന്നു അവരും പറയും.”
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app. Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]
Read offline
Save MAL-IRV on this device and read it with no connection. Downloads stay in this browser or app only.