Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Zechariah 10 IRVMAL

Side by side with the Father's Heart Bible™

യഹോവ യെഹൂദയ്ക്കുവേണ്ടി കരുതുന്നു

1പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ;യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ;അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടിമാരി പെയ്യിച്ചുകൊടുക്കും.

2ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയുംലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചുവ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു;അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു.

3“എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു;ഞാൻ നായകന്മാരെ ശിക്ഷിക്കും;സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്‍റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച്അവരെ യുദ്ധത്തിൽ തന്‍റെ രാജകീയകുതിരകളെ പോലെയാക്കും.

4അവന്‍റെ പക്കൽനിന്ന് മൂലക്കല്ലുംഅവന്‍റെ പക്കൽനിന്ന് ആണിയുംഅവന്‍റെ പക്കൽനിന്ന് പടവില്ലുംഅവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും.

5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും;യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.

6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയുംയോസേഫ് ഗൃഹത്തെ രക്ഷിക്കുകയുംഎനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും;ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും;ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ;ഞാൻ അവർക്ക് ഉത്തരമരുളും.

7എഫ്രയീമ്യർ വീരനെപ്പോലെയാകും;അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും;അവരുടെ പുത്രന്മാർ അത് കണ്ടു സന്തോഷിക്കും;അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.

8ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും;അവർ പെരുകിയിരുന്നതുപോലെ പെരുകും.

9ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും;ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും;അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.

10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും;അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും;ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും;അവർക്ക് ഇടം പോരാതെവരും.

11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു,സമുദ്രത്തിലെ ഓളങ്ങളെ അടിക്കും;നീലനദിയുടെ ആഴങ്ങളെല്ലാം വറ്റിപ്പോകുകയുംഅശ്ശൂരിന്‍റെ അഹങ്കാരം താഴുകയുംമിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.

12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും;അവർ അവന്‍റെ നാമത്തിൽ സഞ്ചരിക്കും”എന്നു യഹോവയുടെ അരുളപ്പാട്.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]