Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Zechariah 9 IRVMAL

Side by side with the Father's Heart Bible™

യിസ്രായേലിന്‍റെ ശത്രുക്കളുടെമേൽ ന്യായവിധി

1ഒരു പ്രവചനം:യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു;ദമ്മേശെക്കിന്മേൽ അത് വന്നമരും;യഹോവ, മനുഷ്യരിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവക്കുന്നു.

2ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനുംജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ.

3സോർ തനിക്കു ഒരു കോട്ട പണിത്,പൊടിപോലെ വെള്ളിയുംവീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു.

4എന്നാൽ കർത്താവ് അവളെ ഇറക്കും,അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും;അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും.

5അസ്കലോൻ അത് കണ്ടു ഭയപ്പെടും;ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും;അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ;ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും;അസ്കലോനു നിവാസികൾ ഇല്ലാതെയാകും.

6അസ്തോദിൽ ജാരസന്തതികൾ പാർക്കും;ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും.

7ഞാൻ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നുംഅവന്‍റെ വെറുപ്പുകൾ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും;എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും;അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയുംഎക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.

8ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനുഞാൻ ഒരു പട്ടാളമായി എന്‍റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും;ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല;ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.

സീയോൻ രാജാവ് വരുന്നു

9സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക;യെരൂശലേം പുത്രിയേ, ആർപ്പിടുക!ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു;അവൻ നീതിമാനും ജയശാലിയുംതാഴ്മയുള്ളവനും ആയി കഴുതപ്പുറത്തുംപെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയുംയെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും;പടവില്ലും ഒടിഞ്ഞുപോകും;അവൻ ജനതകളോടു സമാധാനം കല്പിക്കും;അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയുംനദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

11നീയോ - നിന്‍റെ നിയമരക്തം ഹേതുവായിഞാൻ നിന്‍റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.

12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ;ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു.

13ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചുംഎഫ്രയീമിനെ നിറെച്ചുമിരിക്കുന്നു;സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ,നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തിനിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും.

14യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും;അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും;യഹോവയായ കർത്താവ് കാഹളം ഊതിതെക്കൻ ചുഴലിക്കാറ്റുകളിൽ വരും.

15സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും;അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയുംരക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയുംയാഗകലശങ്ങൾപോലെയും യാഗപീഠത്തിന്‍റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും.

16ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും;അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും.

17അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും!ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]