Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 29 IRVMAL

Side by side with the Father's Heart Bible™

1തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻനീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.

2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.

3ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു;വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്ത് നശിപ്പിക്കുന്നു.

4രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.

5കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻഅവന്‍റെ കാലിന് ഒരു വല വിരിക്കുന്നു.

6ദുഷ്ക്കർമ്മി തന്‍റെ ലംഘനത്തിൽ കുടുങ്ങുന്നു;നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

7നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.

8പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു;ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.

9ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട്ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.

10രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു;നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

11മൂഢൻ തന്‍റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു;ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.

12അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽഅവന്‍റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.

13ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു;ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.

14അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്നരാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

15വടിയും ശാസനയും ജ്ഞാനം നല്കുന്നു;തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു.

16ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;നീതിമാന്മാർ അവരുടെ വീഴ്ച കാണും.

17നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും;അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും.

18വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു;ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

19ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ;അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

20വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ?അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.

21ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട്അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.

22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.

23മനുഷ്യന്‍റെ ഗർവ്വം അവനെ താഴ്ത്തിക്കളയും;മനോവിനയമുള്ളവൻ മാനം പ്രാപിക്കും.

24കള്ളന്‍റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു;അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.

25മാനുഷഭയം ഒരു കെണി ആകുന്നു;യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.

26അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു.

27നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്;സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]