Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Micah 2 IRVMAL

Side by side with the Father's Heart Bible™

മനുഷ്യന്‍റെയും യഹോവയുടെയും പദ്ധതികൾ

1കിടക്കയിൽ നീതികേട് നിരൂപിച്ച്തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം!അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട്പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു.

2അവർ നിലങ്ങൾ മോഹിച്ച് അതിക്രമത്താൽ അവ കൈവശപ്പെടുത്തുന്നു;അവർ വീടുകൾ മോഹിച്ച് അവയെ പിടിച്ചെടുക്കുന്നു;അങ്ങനെ അവർ പുരുഷനെയും അവന്‍റെ ഭവനത്തെയും,മനുഷ്യനെയും അവന്‍റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

3അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഞാൻ ഈ ജനത്തിന്‍റെ നേരെ അനർത്ഥം നിരൂപിക്കുന്നു;അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല,നിഗളത്തോടെ നടക്കുകയുമില്ല;ഇത് ദുഷ്ക്കാലമല്ലയോ.”

4ആ നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയുംഒരു വിലാപം വിലപിക്കുകയും ചെയ്തു:“നാം നശിച്ച്, നമുക്ക് പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു;അവിടുന്ന് എന്‍റെ ജനത്തിന്‍റെ ഓഹരി മാറ്റിക്കളഞ്ഞു;അവിടുന്ന് അത് എന്‍റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു!വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു”എന്നു പറയും;

5അതുകൊണ്ട് യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കുവാൻനിനക്ക് ആരും ഉണ്ടാകുകയില്ല.

6“പ്രവചിക്കരുത്” എന്ന് അവർ പ്രവാചകന്മാരോട് പറയുന്നു;ഇവയെക്കുറിച്ച് അവർ പ്രവചിക്കേണ്ടതല്ല;അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.

7“യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു?യഹോവ മുൻകോപിയോ?അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ?നേരായി നടക്കുന്നവന് എന്‍റെ വചനങ്ങൾ ഗുണകരമല്ലയോ?

8ഒടുവിൽ ഇതാ, എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു;യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെവസ്ത്രത്തിന്മേൽനിന്ന് നിങ്ങൾ പുതപ്പ് വലിച്ചെടുക്കുന്നു.

9നിങ്ങൾ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെഅവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു;അവരുടെ പൈതങ്ങളോട് നിങ്ങൾഎന്‍റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.”

10“പുറപ്പെട്ടുപോകുവിൻ;നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തംഇത് നിങ്ങൾക്ക് വിശ്രാമസ്ഥലമല്ല.”

11വ്യാജാത്മാവിൽ നടക്കുന്ന ഒരുവൻ:“ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോട് പ്രവചിക്കും”എന്നിങ്ങനെ വ്യാജം പറഞ്ഞാൽ അവൻഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.

വിമോചനം വാഗ്ദാനംചെയ്യപ്പെടുന്നു

12“യാക്കോബേ, ഞാൻ നിനക്കുള്ളവരെ എല്ലാം ചേർത്തുകൊള്ളും;യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും;തൊഴുത്തിലെ ആടുകളെപ്പോലെ,മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും;ആൾപെരുപ്പം ഹേതുവായി അവിടെ വലിയ മുഴക്കം ഉണ്ടാകും.

13തകർക്കുന്നവൻ അവർക്ക് മുമ്പായി പുറപ്പെടുന്നു;അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും;അവരുടെ രാജാവ് അവർക്ക് മുമ്പായുംയഹോവ അവരുടെ നായകനായും നടക്കും.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]