Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Ezekiel 19 IRVMAL

Side by side with the Father's Heart Bible™

യിസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഒരു വിലാപഗീതം

1നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:

2“നിന്‍റെ അമ്മ ആരായിരുന്നു;ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന്തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.

3അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി;അത് ഒരു ബാലസിംഹമായിത്തീർന്നു;അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്,മനുഷ്യരെ തിന്നുകളഞ്ഞു.

4ജനതകൾ അവന്‍റെ വസ്തുത കേട്ടു;അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു;അവർ അവനെ കൊളുത്തിട്ട്മിസ്രയീമിലേക്കു കൊണ്ടുപോയി.

5എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നുഎന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.

6അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച്ബാലസിംഹമായിത്തീർന്നു;ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്,മനുഷ്യരെ തിന്നുകളഞ്ഞു.

7അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്,അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി;അവന്‍റെ ഗർജ്ജനം ഹേതുവായിദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.

8അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന്അവന്‍റെനേരെ വന്ന് അവന്‍റെമേൽ വലവീശി;അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.

9അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കിബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി;ഇനി അവന്‍റെ നാദം യിസ്രായേൽ പർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.

10നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്നമുന്തിരിവള്ളിപോലെയാകുന്നു;വളരെ വെള്ളം ഉള്ളതുകൊണ്ട്അത് ഫലപ്രദവും തഴച്ചതുമായിരുന്നു.

11അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു;അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു;അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടുംപ്രസിദ്ധമായിരുന്നു.

12എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു;കിഴക്കൻകാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു;അതിന്‍റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി,തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.

13ഇപ്പോൾ അതിനെ മരുഭൂമിയിൽഉണങ്ങി വരണ്ട നിലത്തു നട്ടിരിക്കുന്നു.

14അതിന്‍റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ടുഅതിന്‍റെ ഫലം ദഹിപ്പിച്ചുകളഞ്ഞു;അതുകൊണ്ട് ആധിപത്യത്തിൻ്റെ ചെങ്കോലായിരിക്കുവാൻ തക്കബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി.ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]