Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Proverbs 6 malirv

Side by side with the Father's Heart Bible™

1മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോഅന്യനു വേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ,

2നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു;നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി.

3ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക;കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ;നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക.

4നിന്റെ കണ്ണിന് ഉറക്കവുംനിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്.

5മാൻ നായാട്ടുകാരന്റെ കൈയിൽനിന്നുംപക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നുംഎന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക,

6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക.

7അതിന് നായകനും മേൽവിചാരകനുംഅധിപതിയും ഇല്ലാതിരുന്നിട്ടും

8വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു;കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.

9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?

10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;കുറേക്കൂടെ കൈകെട്ടിക്കിടപ്പ്.

11അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയുംനിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും.

12നിസ്സാരനും ദുഷ്കർമ്മിയുമായവൻവായുടെ വക്രതയോടെ നടക്കുന്നു.

13അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ട് തോണ്ടുന്നു;വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.

14അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്;അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു.

15അതുകൊണ്ട് അവന്റെ ആപത്ത് പെട്ടെന്ന് വരും;ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല.

16ആറു കാര്യം യഹോവ വെറുക്കുന്നു;ഏഴു കാര്യം അവന് അറപ്പാകുന്നു:

17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവുംകുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയും

18ദുരുപായം നിരൂപിക്കുന്ന ഹൃദയവുംദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും

19ഭോഷ്ക് പറയുന്ന കള്ളസാക്ഷിയുംസഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.

20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക;അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്.

21അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.

22നീ നടക്കുമ്പോൾ അത് നിനക്ക് വഴികാണിക്കും.നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും;നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും.

23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവുംപ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.

24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നുംപരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

25അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്;അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്.

26വേശ്യാസ്ത്രീനിമിത്തം പുരുഷൻ ഉണങ്ങിയ അപ്പക്കഷണം പോലെയായിപ്പോകും;വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

27ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെമടിയിൽ തീ കൊണ്ടുവരാമോ?

28ഒരുത്തനു കാൽ പൊള്ളാതെതീക്കനലിന്മേൽ നടക്കാമോ?

29കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നെ;അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല.

30കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽആരും അവനെ നിന്ദിക്കുന്നില്ല.

31അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം;തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം;

32സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

33പ്രഹരവും അപമാനവും അവനു ലഭിക്കും;അവന്റെ നിന്ദ മാഞ്ഞുപോകുകയുമില്ല.

34ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല.

35അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]