Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 6 MAL

Side by side with the Father's Heart Bible™

1മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോഅന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,

2നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി;നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.

3ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക;കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ;നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.

4നിന്റെ കണ്ണിന്നു ഉറക്കവുംനിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.

5മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നുംപക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നുംഎന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,

6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.

7അതിന്നു നായകനും മേൽവിചാരകനുംഅധിപതിയും ഇല്ലാതിരുന്നിട്ടും

8വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു;കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.

9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?

10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;കുറെക്കൂടെ കൈകെട്ടിക്കിടക്ക.

11അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയുംനിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

12നിസ്സാരനും ദുഷ്കർമ്മിയുമായവൻവായുടെ വക്രതയോടെ നടക്കുന്നു.

13അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു;വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു.

14അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു;അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

15അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും;ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.

16ആറു കാര്യം യഹോവ വെറുക്കുന്നു;ഏഴു കാര്യം അവന്നു അറെപ്പാകുന്നു:

17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവുംകുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

18ദുരുപായം നിരൂപിക്കുന്ന ഹൃദയവുംദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും

19ഭോഷ്കു പറയുന്ന കള്ളസാക്ഷിയുംസഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.

20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക;അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

21അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക;നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.

22നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും.നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും;നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.

23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവുംപ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.

24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നുംപരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

25അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു;അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.

26വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും;വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

27ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെമടിയിൽ തീ കൊണ്ടുവരാമോ?

28ഒരുത്തന്നു കാൽ പൊള്ളാതെതീക്കനലിന്മേൽ നടക്കാമോ?

29കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ;അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.

30കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽആരും അവനെ നിരസിക്കുന്നില്ല.

31അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം;തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;

32സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

33പ്രഹരവും അപമാനവും അവന്നു ലഭിക്കും;അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.

34ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു;പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.

35അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല;എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]