Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Job 20 malirv

Side by side with the Father's Heart Bible™

1അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

2“ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.

3എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു;എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.

4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽപുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?

5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.

6അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലുംഅവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും

7അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും;അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.

8അവൻ സ്വപ്നംപോലെ പറന്നുപോകും.അവനെ പിന്നെ കാണുകയില്ല;അവൻ രാത്രിദർശനംപോലെ മറഞ്ഞുപ്പോകും.

9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല;അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.

10അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും;അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.

11അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു;അത് അവനോടുകൂടി പൊടിയിൽ കിടക്കും.

12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലുംഅവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും

13അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും

14അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട്അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.

15അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും;ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.

16അവൻ സർപ്പവിഷം കുടിക്കും;അണലിയുടെ നാവ് അവനെ കൊല്ലും.

17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയുംനദികളെയും അവൻ കണ്ടു രസിക്കുകയില്ല.

18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.

19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു;താൻ പണിയാത്ത വീട് അപഹരിച്ചു.

20അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട്അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.

21അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല;അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കുകയില്ല.

22അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും;ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.

23അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും;അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.

24അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും;താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.

25അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു;മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു;കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.

26അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും;അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;

27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തുംഭൂമി അവന് എതിരായി സാക്ഷ്യം പറയും.

28അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും;ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.

29ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയുംദൈവം അവന് നിയമിച്ച അവകാശവും ആകുന്നു.”

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]