Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 17 MAL

Side by side with the Father's Heart Bible™

1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലുംസ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.

2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും;സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.

3വെള്ളിക്കു പുടം, പൊന്നിന്നു മൂശ;ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.

4ദുഷ്കർമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു;വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.

5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.

6മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു;മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.

7സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല;വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?

8സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും;അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

9സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു;കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

10ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.

11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.

12മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾകുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

13ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽഅവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.

15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനുംരണ്ടുപേരും യഹോവെക്കു വെറുപ്പു.

16മൂഢന്നു ബുദ്ധിയില്ലാതിരിക്കെജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?

17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.

18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചുകൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.

19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.

20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.

21ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും;മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.

22സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു;തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

23ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നുഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

24ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

25മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേപ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.

26നീതിമാന്നു പിഴ കല്പിക്കുന്നതുംശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.

27വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ;ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.

28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായുംഅധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]