Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Proverbs 7 MAL-IRV

Show MAL-IRV only
Verse × ×
1 My son, keep my words, and store up my commandments within you. മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച് എന്‍റെ കല്പനകൾ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.
2 Keep my commandments and live; guard my teaching as the apple of your eye. നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും നിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
3 Bind them on your fingers; write them on the tablet of your heart. നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്‍റെ പലകയിൽ എഴുതുക.
4 Say to wisdom, "You are my sister," and call understanding your dearest friend, ജ്ഞാനത്തോട്: “നീ എന്‍റെ സഹോദരി” എന്നു പറയുക; വിവേകത്തെ സഖി എന്നു വിളിക്കുക.
5 to keep you from the forbidden woman, from the stranger with her smooth words. അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6 For at the window of my house I looked down through my lattice, ഞാൻ എന്‍റെ വീടിന്‍റെ കിളിവാതില്ക്കൽ അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
7 and I saw among the naive, I noticed among the young men, a youth who lacked sense, ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
8 passing through the street near her corner, taking the road to her house, അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
9 in the twilight, as the day faded, in the dark of night and gloom. അവളുടെ വീടിന്‍റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
10 And there a woman comes to meet him, dressed like a prostitute, with cunning in her heart. പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
11 She is loud and defiant; her feet will not stay at home. അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
12 Now in the street, now in the squares, she lurks at every corner. ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13 She grabs him and kisses him, and with a brazen face she says to him: അവൾ അവനെ പിടിച്ചുചുംബിച്ച്, ലജ്ജകൂടാതെ അവനോട് പറയുന്നത്
14 "I had peace offerings to bring; today I have paid my vows. “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്ന് ഞാൻ എന്‍റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
15 So I came out to meet you, to look for you eagerly, and I have found you. അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
16 I have spread my bed with coverings, with colored linens from Egypt. ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.
17 I have perfumed my bed with myrrh, aloes, and cinnamon. മൂറും അകിലും ലവംഗവുംകൊണ്ട് ഞാൻ എന്‍റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
18 Come, let us drink deep of love until morning; let us lose ourselves in love. വരിക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം.
19 For my husband is not at home; he has gone on a long journey. പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
20 He took a bag of money with him and will not come home until the full moon." പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു.”
21 With all her persuasive words she sways him; with her smooth lips she draws him in. ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു.
22 All at once he follows her, like an ox going to the slaughter, like a deer stepping into a snare, അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,
23 until an arrow pierces its liver; like a bird darting into a trap, he does not know it will cost him his life. പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
24 Now then, my sons, listen to me, and pay attention to what I say. ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; എന്‍റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ.
25 Do not let your heart turn aside to her ways; do not wander into her paths. നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്.
26 For she has brought down many victims; her slain are a mighty multitude. അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു.
27 Her house is the road to the grave, going down to the chambers of death. അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL-IRV

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]