Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Lamentations 5 MAL-IRV

Side by side with the Father's Heart Bible™

കരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

1യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ;ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.

2ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കുംഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി.

3ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു;ഞങ്ങളുടെ അമ്മമാർ വിധവമാരായിത്തീർന്നിരിക്കുന്നു.

4ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു;ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു.

5ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു;ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല.

6അപ്പം തിന്ന് തൃപ്തരാകേണ്ടതിന്ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.

7ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു;അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.

8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു;അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.

9മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.

10ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തംഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.

11അവർ സീയോനിൽ സ്ത്രീകളെയുംയെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു.

12അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു;വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.

13യൗവനക്കാർ തിരികല്ല് ചുമക്കുന്നു;ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു.

14വൃദ്ധന്മാരെ പട്ടണവാതില്‍ക്കലുംയൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല.

15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി;ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.

16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി;ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!

17ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു;ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.

18സീയോൻപർവ്വതം ശൂന്യമായി;കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ.

19യഹോവേ, അങ്ങ് ശാശ്വതനായുംഅങ്ങേയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.

20അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതുംദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?

21യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന്ഞങ്ങളെ അങ്ങയിലേക്ക് മടക്കിവരുത്തേണമേ;ഞങ്ങൾക്ക് പണ്ടത്തെപ്പോലെഒരു നല്ലകാലം വരുത്തേണമേ;

22അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ?ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]