Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 47 MAL-IRV

Side by side with the Father's Heart Bible™

ബാബേലിന്‍റെ പതനം

1“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക;കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക;നിന്നെ ഇനി തന്വംഗി എന്നുംസുഖഭോഗിനി എന്നും വിളിക്കുകയില്ല.

2തിരികല്ല് എടുത്തു മാവ് പൊടിക്കുക;നിന്‍റെ മൂടുപടം നീക്കുക;വസ്ത്രാഗ്രം എടുത്തു കുത്തിതുട മറയ്ക്കാതെ നദികളെ കടക്കുക.

3നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും;ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”

4ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ സൈന്യങ്ങളുടെ യഹോവ,യിസ്രായേലിന്‍റെ പരിശുദ്ധൻ എന്നാകുന്നു അവന്‍റെ നാമം.

5“കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക;നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല.

6ഞാൻ എന്‍റെ ജനത്തോടു കോപിച്ചു,എന്‍റെ അവകാശത്തെ അശുദ്ധമാക്കി,അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു;നീ അവരോടു കനിവ് കാണിക്കാതെവൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.

7‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ്അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു.

8അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല;ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയുംനിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക:

9പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും;നിന്‍റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലുംനിന്‍റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലുംഅവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കുകയില്ല.

10നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ;നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു;‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു.

11അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്‍റെമേൽ വരും;നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും;നീ അറിയാത്ത നാശം പെട്ടെന്ന് നിന്‍റെമേൽ വരും.

12നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങൾകൊണ്ടുംക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക;പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!

13നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു;ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരുംനിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരുംഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.

14ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും;അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല;അത് കുളിർ മാറ്റുവാൻ തക്ക കനലുംകായുവാൻ തക്ക തീയും അല്ല.

15ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു;നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർഓരോരുത്തൻ അവനവന്‍റെ ദിക്കിലേക്കു അലഞ്ഞുപോകും;ആരും നിന്നെ രക്ഷിക്കുകയില്ല.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]