Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 46 MAL-IRV

Side by side with the Father's Heart Bible™

ബാബേല്യ ദേവതകൾ

1ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു;അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തുംകന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു;നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും,തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.

2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു;ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെപ്രവാസത്തിലേക്കു പോയിരിക്കുന്നു.

3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായിയാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ,എന്‍റെ വാക്കു കേൾക്കുവിൻ.

4നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ;നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും;ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയുംഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.

5നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും?തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?

6അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു;തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു;അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു;അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.

7അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയിഅതിന്‍റെ സ്ഥലത്തു നിർത്തുന്നു;അത് തന്‍റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു;അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല;കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.

8ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ;അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.

9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ;ഞാനല്ലാതെ വേറൊരു ദൈവമില്ല;ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

10ആരംഭത്തിൽതന്നെ അവസാനവുംപൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു;‘എന്‍റെ ആലോചന നിവൃത്തിയാകും;ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.

11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ,ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു;ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും;ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.

12നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ,എന്‍റെ വാക്കു കേൾക്കുവിൻ.

13ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല;എന്‍റെ രക്ഷ താമസിക്കുകയുമില്ല;ഞാൻ സീയോനിൽ രക്ഷയുംയിസ്രായേലിനു എന്‍റെ മഹത്ത്വവും നല്കും.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]