Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 25 MAL-IRV

Side by side with the Father's Heart Bible™

സ്തോത്രഗീതം

1യഹോവേ നീ എന്‍റെ ദൈവമാകുന്നു;ഞാൻ നിന്നെ പുകഴ്ത്തും;ഞാൻ നിന്‍റെ നാമത്തെ സ്തുതിക്കും;നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെവിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

2നീ ശത്രുക്കളുടെ നഗരത്തെ കല്ക്കുന്നുംഉറപ്പുള്ള പട്ടണത്തെ ശൂന്യവുംഅന്യന്മാരുടെ കൊട്ടാരങ്ങളെനഗരമല്ലാത്തവിധവും ആക്കിത്തീർത്തു;അത് ഒരുനാളും പണിയുകയില്ല.

3അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും;ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.

4ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,നീ എളിയവന് ഒരു ദുർഗ്ഗവുംദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയുംകൊടുങ്കാറ്റിൽ ഒരു ശരണവുംഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.

5വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെനീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു;മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.

6സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽസകലജനതകൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടുംമട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും;മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടുംമട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ.

7സകലവംശങ്ങൾക്കും ഉള്ള മൂടുപടവുംസകലജനതകളുടെയും മേൽ കിടക്കുന്ന മറവുംഅവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.

8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും;യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയുംതന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും.യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം;അവനെയാകുന്നു നാം കാത്തിരുന്നത്;അവൻ നമ്മെ രക്ഷിക്കും;അവൻ തന്നെ യഹോവ;അവനെയത്രേ നാം കാത്തിരുന്നത്;അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും.

10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ;എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെമോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും.

11നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെമോവാബ് അതിന്‍റെ നടുവിൽ കൈ നീട്ടും;എങ്കിലും അവന്‍റെ അഹങ്കാരവും കൈമിടുക്കുംഅവിടുന്ന് താഴ്ത്തിക്കളയും.

12നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെഅവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]