Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 2 IRVMAL

Show IRVMAL only
Verse × ×
1 My son, if you receive my words and store up my commandments within you, മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്
2 making your ear attentive to wisdom and turning your heart toward understanding; എന്‍റെ വചനങ്ങളെ കൈക്കൊണ്ട് എന്‍റെ കല്പനകളെ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചാൽ,
3 yes, if you call out for insight and raise your voice for understanding, നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
4 if you seek it like silver and search for it as for hidden treasure, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,
5 then you will understand the fear of our Father and find the knowledge of our Father. നീ യഹോവാഭക്തി ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6 For our Father gives wisdom; from his mouth come knowledge and understanding. യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; അവന്‍റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.
7 He stores up sound wisdom for the upright; he is a shield to those who walk in integrity, അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ.
8 guarding the paths of justice and watching over the way of his faithful ones. അവൻ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു; തന്‍റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
9 Then you will understand righteousness and justice and fairness—every good path. അങ്ങനെ നീ നീതിയും ന്യായവും സത്യവും സകലസന്മാർഗ്ഗവും ഗ്രഹിക്കും.
10 For wisdom will enter your heart, and knowledge will be pleasant to your soul; ജ്ഞാനം നിന്‍റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്‍റെ മനസ്സിന് ഇമ്പമായിരിക്കും.
11 discretion will watch over you, and understanding will guard you, വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
12 rescuing you from the way of evil, from men who speak twisted things, അത് നിന്നെ ദുഷ്ടന്‍റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.
13 who abandon the paths of uprightness to walk in the ways of darkness, അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും
14 who delight in doing evil and rejoice in the perversity of evil, ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്‍റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു.
15 whose paths are crooked, and who are devious in their ways. അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
16 Wisdom will rescue you also from the forbidden woman, from the stranger with her smooth words, അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
17 who forsakes the companion of her youth and forgets the covenant of her Father. അവൾ തന്‍റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്‍റെ ദൈവത്തിന്‍റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
18 For her house sinks down to death, and her paths to the dead. അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
19 None who go to her return, nor do they reach the paths of life. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല.
20 So you will walk in the way of the good and keep to the paths of the righteous. അതുകൊണ്ട് നീ സജ്ജനത്തിന്‍റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക.
21 For the upright will live in the land, and those of integrity will remain in it; നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
22 but the wicked will be cut off from the land, and the treacherous will be torn away from it. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]