Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 5 IRVMAL

Side by side with the Father's Heart Bible™

1“വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ?നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

2നീരസം ഭോഷനെ കൊല്ലുന്നു;അസൂയ മൂഢനെ കൊല്ലുന്നു.

3മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടുക്ഷണത്തിൽ അവന്‍റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.

4അവന്‍റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു;അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.

5അവന്‍റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും;മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.

6അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല;കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;

7തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെമനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.

8“ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു;എന്‍റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;

9അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളുംഅസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

10അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു;വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.

11അവിടുന്ന് താണവരെ ഉയർത്തുന്നു;ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

12അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.

13അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

14പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു;ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

15അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നുംബലവാന്‍റെ കയ്യിൽനിന്നും രക്ഷിക്കുന്നു.

16അങ്ങനെ എളിയവനു പ്രത്യാശയുണ്ട്;നീതികെട്ടവനോ വായ് പൊത്തുന്നു.

17“ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;സർവ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്.

18അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു;അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.

19ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും;ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

20ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നുംയുദ്ധത്തിൽ വാളിന്‍റെ വെട്ടിൽനിന്നും വിടുവിക്കും.

21നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും;നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.

22നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും;കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.

23വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും;കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.

24നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും;നിന്‍റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.

25നിന്‍റെ മക്കൾ അസംഖ്യമെന്നുംനിന്‍റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ അറിയും.

26തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെനീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

27ഞങ്ങൾ അത് അന്വേഷിച്ചുനോക്കി,അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ടു ഗ്രഹിച്ചുകൊള്ളുക.“

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]