Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 27 IRVMAL

Show IRVMAL only
Verse × ×
1 And Job again took up his discourse and said: ഇയ്യോബ് തുടർന്ന് പറഞ്ഞത്:
2 "As God lives, who has taken away my justice, and the Almighty, who has made my soul bitter, “എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3 as long as my breath is in me, and the spirit of our Father is in my nostrils, എന്‍റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ -
4 my lips will not speak falsehood, and my tongue will not utter deceit. എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
5 I will never agree that you are right; until I die I will not let go of my integrity. നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
6 I hold fast to my righteousness and will not let it go; my heart does not reproach me for any of my days. എന്‍റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ ആയുസ്സിന്‍റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
7 "Let my enemy be as the wicked, and let the one who rises against me be as the unrighteous. “എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8 For what is the hope of the godless when he is cut off, when God takes away his life? ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
9 Will God hear his cry when distress comes upon him? അവനു കഷ്ടത വരുമ്പോൾ ദൈവം അവന്‍റെ നിലവിളി കേൾക്കുമോ?
10 Will he take delight in the Almighty? Will he call upon God at all times? അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11 I will teach you about the hand of God; I will not conceal what is with the Almighty. ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്‍റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല.
12 Look, all of you have seen this yourselves; why then do you speak such empty words? നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
13 This is the portion of a wicked man from God, the heritage that oppressors receive from the Almighty: “ഇത് ദുർജ്ജനത്തിന് ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
14 If his children are many, they will fall by the sword, and his offspring will not have enough bread. അവന്‍റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്‍റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
15 Those of his who survive him will be buried by plague, and their widows will not weep. അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവരുടെ വിധവമാർ വിലപിക്കുകയുമില്ല.
16 Though he heaps up silver like dust and piles up clothing like clay, “അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17 he may pile it up, but the righteous will wear it, and the innocent will divide the silver. അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18 He builds his house like a moth's cocoon, like a booth that a watchman makes. ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
19 He lies down rich, but he will do so no more; he opens his eyes, and it is gone. അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
20 Terrors overtake him like a flood; in the night a whirlwind sweeps him away. വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
21 The east wind lifts him up and he is gone; it sweeps him out of his place. കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
22 It hurls itself at him without pity; he flees headlong from its power. ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23 It claps its hands at him and hisses him out of his place." മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും: അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]