Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 16 IRVMAL

Side by side with the Father's Heart Bible™

ഇയ്യോബ് തന്‍റെ നിരപരാധിത്വം വീണ്ടും ഉറപ്പിക്കുന്നു

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“ഞാൻ ഇതുപോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്;നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.

3വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ?അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്?

4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽഎനിക്കും നിങ്ങളുടെനേരെ മൊഴികളെ യോജിപ്പിക്കുകയുംനിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.

5ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയുംഅധരസാന്ത്വനം കൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.

6“ഞാൻ സംസാരിച്ചാലും എന്‍റെ വേദന ശമിക്കുന്നില്ല;ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു?

7ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;അവിടുന്ന് എന്‍റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.

8അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു;അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു;എന്‍റെ മെലിച്ചൽ എനിക്ക് വിരോധമായി എഴുന്നേറ്റ്എന്‍റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.

9അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;അവിടുന്ന് എന്‍റെ നേരെ പല്ലു കടിക്കുന്നു;ശത്രു എന്‍റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.

10അവർ എന്‍റെ നേരെ വായ് പിളർക്കുന്നു;നിന്ദയോടെ അവർ എന്‍റെ ചെകിട്ടത്തടിക്കുന്നു;അവർ എനിക്ക് വിരോധമായി കൂട്ടം കൂടുന്നു.

11ദൈവം എന്നെ അഭക്തന്‍റെ പക്കൽ ഏല്പിക്കുന്നു;ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.

12“ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു;യഹോവ എന്നെ ചതച്ചുകളഞ്ഞു;അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു;എന്നെ തനിക്കു ഉന്നമാക്കി നിർത്തിയിരിക്കുന്നു.

13അവിടുത്തെ അസ്ത്രങ്ങൾ എന്‍റെ ചുറ്റും വീഴുന്നു;അവിടുന്ന് ആദരിക്കാതെ എന്‍റെ അന്തർഭാഗങ്ങളെ പിളർക്കുന്നു;എന്‍റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.

14അവിടുന്ന് എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു;മല്ലനെപ്പോലെ എന്‍റെ നേരെ പായുന്നു.

15ഞാൻ ചാക്ക് എന്‍റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,എന്‍റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.

16കരഞ്ഞു കരഞ്ഞ് എന്‍റെ മുഖം ചുവന്നിരിക്കുന്നു;എന്‍റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു.

17എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല.എന്‍റെ പ്രാർത്ഥന നിർമ്മലമത്രേ.

18“അയ്യോ ഭൂമിയേ, എന്നോടു ചെയ്ത കുറ്റങ്ങള്‍ മറയ്ക്കരുതേ;എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.

19ഇപ്പോഴും എന്‍റെ സാക്ഷി സ്വർഗ്ഗത്തിലുംഎന്‍റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.

20എന്‍റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;എന്‍റെ കണ്ണ് ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.

21അവൻ മനുഷ്യനു വേണ്ടി ദൈവത്തോടുംമനുഷ്യപുത്രനു വേണ്ടി അവന്‍റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.

22ഏതാനും ആണ്ട് കഴിയുമ്പോഴേക്ക്ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]