Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 52 IRVMAL

Side by side with the Father's Heart Bible™

യെരൂശലേമിന്‍റെ മോചനം

1സീയോനേ, ഉണരുക, ഉണരുക,നിന്‍റെ ബലം ധരിച്ചുകൊള്ളുക;വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക;ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല.

2പൊടി കുടഞ്ഞുകളയുക; യെരൂശലേമേ,എഴുന്നേറ്റ് ഇരിക്കുക;ബദ്ധയായ സീയോൻ പുത്രീ,നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക.

3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു;വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.”

4യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു. 5ഇപ്പോൾ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു; എന്‍റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു. 6“അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.”

7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയുംരക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്:“നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്നസുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!

8നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ?അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു;യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾഅവർ അഭിമുഖമായി കാണും.

9യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ;യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്,യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.

10സകലജനതകളും കാൺകെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു;ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും.

11വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ;അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ;യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ,നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ.

12നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല;യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും;യിസ്രായേലിന്‍റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും.

ദാസന്‍റെ കഷ്ടതയും മഹത്ത്വവും

13എന്‍റെ ദാസൻ കൃതാർത്ഥനാകും;അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.

14അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നുംഅവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറുവിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,

15അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും;രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും;അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയുംഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]