2നിങ്ങളുടെ പൂര്വ്വ പിതാവായ അബ്രാഹാമിങ്കലേക്കുംനിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ;ഞാൻ അവനെ ഏകനായിട്ടു വിളിച്ചുഅവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.”
3യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു;അവിടുന്ന് അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു,അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയുംഅതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു;ആനന്ദവും സന്തോഷവും സ്തോത്രവുംസംഗീതഘോഷവും അതിൽ ഉണ്ടാകും.
4“എന്റെ ജനമേ, എന്റെ വാക്കു കേൾക്കുവിൻ;എന്റെ ജനതയേ, എനിക്ക് ചെവിതരുവിൻ;ഉപദേശം എങ്കൽനിന്ന് പുറപ്പെടും;ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും.
5എന്റെ നീതി സമീപമായിരിക്കുന്നു;എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു;എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും;ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു;എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
6നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ;താഴെ ഭൂമിയെ നോക്കുവിൻ;ആകാശം പുകപോലെ പൊയ്പോകും;ഭൂമി വസ്ത്രംപോലെ പഴകും;അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും;എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും;എന്റെ നീതിക്കു നീക്കം വരുകയുമില്ല.
7നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ,എന്റെ വാക്കു കേൾക്കുവിൻ;നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്;അവരുടെ ദൂഷണങ്ങളെ പേടിക്കുകയും അരുത്.
8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും;കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും;എന്നാൽ എന്റെ നീതി ശാശ്വതമായുംഎന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.”
9യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക;പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക;രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ?
10സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയുംവീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനുസമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
11യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും;നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും;അവർ ആനന്ദവും സന്തോഷവും പ്രാപിക്കും;ദുഃഖവും ഞരക്കവും ഓടിപ്പോകും.
12“ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ;എന്നാൽ മരിച്ചുപോകുന്ന മർത്യനെയുംപുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്?
13ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായിനിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയുംപീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച്അവന്റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്?
14പീഡകന്റെ ക്രോധം എവിടെ?ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും;അവൻ തടവറയിൽ മരിക്കുകയില്ല;അവന്റെ ആഹാരത്തിന് മുട്ടുവരുകയുമില്ല.
15തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായിനിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു;സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.
16ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയുംസീയോനോട്: ‘നീ എന്റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന്ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കിഎന്റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.”
18അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല;അവൾ വളർത്തിയ എല്ലാമക്കളിലുംഅവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.
19ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു;നിന്നോട് ആര് സഹതാപം കാണിക്കും?ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു;ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?
20നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെവീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു;അവർ യഹോവയുടെ ക്രോധവുംനിന്റെ ദൈവത്തിന്റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
22നിന്റെ കർത്താവായ യഹോവയുംഅവിടുത്തെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം,എന്റെ ക്രോധമാകുന്ന പാനപാത്രത്തിന്റെ മട്ട് തന്നെ,നിന്റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു;ഇനി നീ അത് കുടിക്കുകയില്ല;
23‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോട് പറഞ്ഞുവല്ലോ;അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെനിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നുവല്ലോ.എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽഞാൻ ഈ പാനപാത്രം കൊടുക്കും.”
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app. Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]
Read offline
Save IRVMAL on this device and read it with no connection. Downloads stay in this browser or app only.