Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 31 IRVMAL

Side by side with the Father's Heart Bible™

മിസ്രയീമിനെ ആശ്രയിക്കുന്നവർക്കു ഹാ കഷ്ടം

1യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോയഹോവയെ അന്വേഷിക്കുകയോ ചെയ്യാതെസഹായത്തിനായി മിസ്രയീമിൽ ചെന്നുകുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലുംകുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട്അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം!

2എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു;അവിടുന്ന് അനർത്ഥം വരുത്തും;അവിടുത്തെ വചനം മാറ്റുകയില്ല;അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനുംദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനുംവിരോധമായി എഴുന്നേല്‍ക്കും.

3മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരാകുന്നു;അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു;യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾസഹായിക്കുന്നവൻ ഇടറുകയുംസഹായിക്കപ്പെടുന്നവൻ വീഴുകയുംഅവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും.

4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:“സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾഇടയക്കൂട്ടത്തെ അതിന്‍റെ നേരെ വിളിച്ചുകൂട്ടിയാലുംഅത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയുംഅവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെസൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലുംഅതിന്‍റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും.

5പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെസൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും.അവിടുന്ന് അതിനെ കാത്തുരക്ഷിക്കും;നശിപ്പിക്കാതെ അതിനെ പരിപാലിക്കും.”

6യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്ക് തിരിയുവിൻ. 7ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്ക് പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും.

8“എന്നാൽ അശ്ശൂർ പുരുഷന്‍റെതല്ലാത്ത വാളാൽ വീഴും;മനുഷ്യന്‍റെതല്ലാത്ത വാളിന് ഇരയായിത്തീരും;അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽഅവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.

9ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും;അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും”എന്നു സീയോനിൽ തീയുംയെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]