Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Amos 2 IRVMAL

Side by side with the Father's Heart Bible™

മോവാബ്

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“മോവാബിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവൻ ഏദോം രാജാവിന്‍റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

2ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും;അത് കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും;മോവാബ് കലഹത്തോടും ആർപ്പോടുംകാഹളനാദത്തോടുംകൂടി മരിക്കും.

3ഞാൻ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്ന് ഛേദിച്ച്,അതിന്‍റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും”എന്ന് യഹോവ അരുളിച്ചെയ്യുന്നു.

യെഹൂദാ

4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും,അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും,അവരുടെ പൂര്‍വ്വ പിതാക്കന്മാർ പിന്തുടർന്നുപോന്നഅവരുടെ വ്യാജമൂർത്തികൾഅവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

5ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും;അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും.”

ഇസ്രായേലിനുള്ള ന്യായവിധി

6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവർ നീതിമാനെ പണത്തിനുംദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

7അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയുംസാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു:എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണംഒരു പുരുഷനും അവന്‍റെ അപ്പനുംഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു.

8അവർ ഏത് ബലിപീഠത്തിനരികത്തുംപണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയുംപിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെദേവന്മാരുടെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു.

9ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു;അവന്‍റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു;അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു;എങ്കിലും ഞാൻ മീതെ അവന്‍റെ ഫലവുംതാഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു.

10ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്,അമോര്യന്‍റെ ദേശം കൈവശമാക്കേണ്ടതിന്നിങ്ങളെ നാല്പത് വര്‍ഷം മരുഭൂമിയിൽക്കൂടി നടത്തി.

11ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായുംനിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു;അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽ മക്കളേ,”എന്ന് യഹോവയുടെ അരുളപ്പാട്.

12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയുംപ്രവാചകന്മാരോട്: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു.

13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.

14അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും;ബലവാന്‍റെ ശക്തി നിലനില്‍ക്കുകയില്ല;വീരൻ തന്‍റെ ജീവനെ രക്ഷിക്കുകയില്ല;

15വില്ലാളി ഉറച്ചുനിൽക്കുകയില്ല;വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല,കുതിരപ്പുറത്തു കയറി ഓടുന്നവൻതന്‍റെ ജീവനെ രക്ഷിക്കുകയുമില്ല.

16വീരന്മാരിൽ ധൈര്യമേറിയവൻഅന്നാളിൽ നഗ്നനായി ഓടിപ്പോകും”എന്ന് യഹോവയുടെ അരുളപ്പാട്.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]