Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Job 22 malirv

Side by side with the Father's Heart Bible™

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

2“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.

3നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?

4നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയുംനിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?

5നിന്റെ ദുഷ്ടത വലിയതല്ലയോ?നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.

6നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

7ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.

8ബലവാനായവന് ദേശം കൈവശമായി,മാന്യനായവൻ അതിൽ പാർത്തു.

9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.

10അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

11അല്ല, നീ അന്ധകാരത്തെയുംനിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

12ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.

13എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?കൂരിരുട്ടിൽ അവിടുന്ന് ന്യായം വിധിക്കുമോ?

14നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.

15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്നപഴയ വഴി നീ പ്രമാണിക്കുമോ?

16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

17അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.

18അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

19നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു;കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:

20‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.

21നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;എന്നാൽ നിനക്ക് നന്മ വരും.

22അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.

23സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.

24നിന്റെ പൊന്ന് പൊടിയിലുംഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.

25അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നുംവിലയേറിയ വെള്ളിയും ആയിരിക്കും.

26അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും;ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.

27നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും;നീ നിന്റെ നേർച്ചകൾ കഴിക്കും.

28നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും;നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.

29ദൈവം അഹംഭാവികളെ താഴ്ത്തുന്നു.താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.

30നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]