Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 53 MAL-IRV

Side by side with the Father's Heart Bible™

1ഞങ്ങൾ കേൾപ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?

2അവൻ ഇളയ തൈപോലെയുംവരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയുംഅവിടുത്തെ മുമ്പാകെ വളരും;അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല;കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.

3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടുംവ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു;അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധംഅവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു;നമ്മുടെ വേദനകളെ അവൻ ചുമന്നു;നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചുംദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.

5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റുംനമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു;നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയിഅവന്‍റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.

6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു;എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യംഅവന്‍റെമേൽ ചുമത്തി.

7തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടുംഅവൻ പീഡിപ്പിക്കപ്പെട്ടു;കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയുംരോമം കത്രിക്കുന്നവരുടെ മുമ്പാകെമിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയുംഅവൻ വായ് തുറക്കാതെ ഇരുന്നു.

8അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു;ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നുംഎന്‍റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നുംഅവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു?

9അവൻ സാഹസം ഒന്നും ചെയ്യാതെയുംഅവന്‍റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടുംഅവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു;അവന്‍റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു.

10എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി;അവിടുന്ന് അവനു കഷ്ടം വരുത്തി;അവന്‍റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട്അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയുംയഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാൽ സാധിക്കുകയും ചെയ്യും.

11അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും;നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും;അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

12അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും;ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും;അവൻ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയുംഅനേകം പേരുടെ പാപം വഹിച്ചുംഅതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട്അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]