Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Hosea 9 MAL-IRV

Side by side with the Father's Heart Bible™

യിസ്രായേൽ ശിക്ഷിക്കപ്പെടും

1യിസ്രായേലേ, നീ ആനന്ദിക്കരുത്;മറ്റു ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട;നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ.ധാന്യക്കളങ്ങളിൽ എല്ലാം നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ ആഗ്രഹിച്ചത്.

2ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല,പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.

3അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല;എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയുംഅശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും.

4അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല;അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല;അവർ അർപ്പിക്കുന്ന അപ്പംഅവർക്ക് വിലാപത്തിന്‍റെ അപ്പം പോലെ ആയിരിക്കും;അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും;അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും;അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.

5സഭായോഗ ദിവസത്തിലുംയഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും?

6അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും;മോഫ് അവരെ അടക്കം ചെയ്യും;വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും;മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.

7ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു;പ്രതികാരദിവസം അടുത്തിരിക്കുന്നു;നിന്‍റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തംപ്രവാചകൻ ഭോഷനുംആത്മപൂർണ്ണൻ ഭ്രാന്തനുംഎന്ന് യിസ്രായേൽ അറിയും.

8എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു;പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയുംദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും.

9ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു;അവൻ അവരുടെ അകൃത്യം ഓർത്തുഅവരുടെ പാപത്തിന് ശിക്ഷ നൽകും.

10മരുഭൂമിയിൽ മുന്തിരിപ്പഴംപോലെഞാൻ യിസ്രായേലിനെ കണ്ടിരുന്നു;അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു;ബാൽ-പെയോരിൽ എത്തിയപ്പോൾഅവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു;അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.

11പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെഎഫ്രയീമിന്‍റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.

12അവർ മക്കളെ വളർത്തിയാലുംഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും;ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾഅവർക്ക് അയ്യോ കഷ്ടം!

13ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു;എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.

14യഹോവേ, അവർക്ക് കൊടുക്കേണമേ;നീ അവർക്ക് എന്തുകൊടുക്കും?അലസിപ്പോകുന്ന ഗർഭവുംവരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ.

15അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു;അവിടെവച്ച് ഞാൻ അവരെ വെറുത്തു;അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തംഞാൻ ഇനി അവരെ സ്നേഹിക്കാതെഎന്‍റെ ആലയത്തിൽനിന്ന് നീക്കിക്കളയും;അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.

16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു;അവരുടെ വേര് ഉണങ്ങിപ്പോയി;അവർ ഫലം കായിക്കുകയില്ല;അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.

17അവർ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട്യഹോവ അവരെ തള്ളിക്കളയും;അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]