Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 114 IRVMAL

Side by side with the Father's Heart Bible™

യിസ്രായേൽ മിസ്രയീമിൽനിന്നും പുറപ്പെട്ടപ്പോൾ

1യിസ്രായേൽ മിസ്രയീമിൽനിന്നുംയാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

2യെഹൂദാ കർത്താവിന്‍റെ വിശുദ്ധമന്ദിരവുംയിസ്രായേൽ കർത്താവിന്‍റെ ആധിപത്യദേശവുമായിത്തീർന്നു.

3സമുദ്രം അത് കണ്ടു ഓടിപ്പോയി;യോർദ്ദാൻ പിൻവാങ്ങി.

4പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയുംകുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

5സമുദ്രമേ, നീ ഓടുന്നതെന്ത്?യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?

6പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയുംകുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?

7ഭൂമിയേ, നീ കർത്താവിന്‍റെ സന്നിധിയിൽ,യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്കുക.

8അവൻ പാറയെ ജലതടാകവുംതീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]