Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 115 IRVMAL

Side by side with the Father's Heart Bible™

യഹോവ സ്തുതി അർഹിക്കുന്നു

1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തംഅങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ.

2“അവരുടെ ദൈവം എവിടെ?”എന്നു ജനതകൾ പറയുന്നതെന്തിന്?

3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.

4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;മനുഷ്യരുടെ കൈവേല തന്നെ.

5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;കണ്ണുണ്ടെങ്കിലും കാണുന്നില്ല.

6അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;കാലുണ്ടെങ്കിലും നടക്കുന്നില്ല;തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല.

8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

9യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;

10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.

11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.

12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും;ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

13ദൈവം യഹോവാഭക്തന്മാരായചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

14യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽനിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.

17മരിച്ചവരും മൗനതയിൽ ഇറങ്ങിയവരുംയഹോവയെ സ്തുതിക്കുന്നില്ല.

18നാമോ, ഇന്നുമുതൽ എന്നേക്കുംയഹോവയെ വാഴ്ത്തും.യഹോവയെ സ്തുതിക്കുവിൻ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]