Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 113 IRVMAL

Side by side with the Father's Heart Bible™

സർവ്വശക്തനും കാരുണ്യവാനുമായ ദൈവം

1യഹോവയെ സ്തുതിക്കുവിൻ;യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ;യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.

2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;ഇന്നുമുതൽ എന്നെന്നേക്കും തന്നെ.

3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെയഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

4യഹോവ സകലജനതകൾക്കും മീതെയുംഅവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.

5ഉന്നതത്തിൽ അധിവസിക്കുന്നവനായനമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?

6ആകാശത്തിലും ഭൂമിയിലും ഉള്ളവഅവിടുന്ന് കുനിഞ്ഞുനോക്കുന്നു.

7ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയുംദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;

8പ്രഭുക്കന്മാരോടുകൂടി,തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.

9ദൈവം മച്ചിയായവളെ,മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.യഹോവയെ സ്തുതിക്കുവിൻ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]