Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 112 IRVMAL

Side by side with the Father's Heart Bible™

ദൈവഭക്തന്‍റെ സന്തോഷം

1യഹോവയെ സ്തുതിക്കുവിൻ;യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

2അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

3ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും;അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.

4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

5കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും.

6അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.

7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.

8അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;അവൻ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവർത്തിച്ചുകാണും.

9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു;അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു;അവന്‍റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.

10ദുഷ്ടൻ അത് കണ്ടു വ്യസനിക്കും;അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;ദുഷ്ടന്‍റെ ആശ നശിച്ചുപോകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]