Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 36 MAL

Side by side with the Father's Heart Bible™

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.

3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.

4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.

5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.

6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.

7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;അവർ എന്നേക്കും ഉയർന്നിരിക്കുന്നു.

8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ

9അവൻ അവർക്കു അവരുടെ പ്രവൃത്തിയുംഅഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.

10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.

11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽതങ്ങളുടെ നാളുകളെ ഭാഗ്യത്തിലുംആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;ബുദ്ധിമോശത്താൽ മരിച്ചുപോകും.

13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.

14അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു;അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.

15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.

16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നുഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു.നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.

17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;വിധിയും നീതിയും നിന്നെ പിടിക്കും.

18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.

19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയുംശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?

20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചുമുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.

21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.

22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?

23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?

24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക;അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.

25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.

26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.

27അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു;അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.

28മേഘങ്ങൾ അവയെ ചൊരിയുന്നു;മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയുംഅവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;സമുദ്രത്തിന്റെ അടിയെ മൂടുന്നു.

31ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;ആഹാരവും ധാരാളമായി കൊടുക്കുന്നു.

32അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

33അതിന്റെ മുഴക്കം അവനെയുംകന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]