Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Job 36 MAL-IRV

Side by side with the Father's Heart Bible™

1എലീഹൂ പിന്നെയും പറഞ്ഞത്:

2“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.

3ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;എന്‍റെ സ്രഷ്ടാവിന്‍റെ നീതിയെ അറിയിക്കും.

4എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം;അറിവ് തികഞ്ഞവൻ നിന്‍റെ അടുക്കൽ നില്ക്കുന്നു.

5“ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.

6അവിടുന്ന് ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല;ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.

7അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്‍റെ നോട്ടം മാറ്റുന്നില്ല;രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;അവർ എന്നേക്കും ഉയർന്നിരിക്കുന്നു.

8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ

9അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയുംഅഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.

10അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.

11“അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽഅവരുടെ നാളുകളെ ഭാഗ്യത്തിലുംആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;ബുദ്ധിമോശത്താൽ മരിച്ചുപോകും.

13ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ കോപം സംഗ്രഹിച്ചു വയ്ക്കുന്നു;അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല.

14അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.

15അവിടുന്ന് പീഡിതനെ അവന്‍റെ പീഡയാൽ വിടുവിക്കുന്നു;അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.

16“നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന്ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു.നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.

17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;വിധിയും നീതിയും നിന്നെ പിടിക്കും.

18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്.

19കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്‍റെ നിലവിളിയുംശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?

20ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.

21സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക.

22“ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?

23ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?അവിടുന്ന് നീതികേട് ചെയ്തു എന്നു അവിടുത്തോട് ആർക്ക് പറയാം?

24അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.

25മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.

26“നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.

27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.

28മേഘങ്ങൾ അവയെ ചൊരിയുന്നു;മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയുംഅവിടുത്തെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

30ദൈവം തന്‍റെ ചുറ്റും പ്രകാശം വിതറുന്നു;സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.

31ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;ആഹാരവും ധാരാളമായി കൊടുക്കുന്നു.

32അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

33അതിന്‍റെ മുഴക്കം അവിടുത്തെയുംകന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]