Side by side with the Father's Heart Bible™ 1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ.
3നില്പിൻ, ഞാനും സംസാരിക്കട്ടെ;ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
4ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ?എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?
5എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ;കൈകൊണ്ടു വായ്പൊത്തിക്കൊൾവിൻ.
6ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;എന്റെ ദേഹത്തിന്നു വിറയൽ പിടിക്കുന്നു.
7ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയുംഅവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു?
8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലുംഅവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു.
9അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു;ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.
10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.
11അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു;അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു.
12അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു;കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.
13അവർ സുഖമായി നാൾ കഴിക്കുന്നു;മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.
14അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;
15ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ?അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.
16എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല;ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
17ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതുംഅവർക്കു ആപത്തു വരുന്നതുംദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!
18അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയുംകൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.
19ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു;അവൻ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.
20അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ;അവൻ തന്നേ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ;
21അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽതന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?
22ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ?അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
23ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായിതന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.
24അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു;അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
25മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു;നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.
26അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;കൃമി അവരെ മൂടുന്നു.
27ഞാൻ നിങ്ങളുടെ വിചാരങ്ങളെയുംനിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
28പ്രഭുവിന്റെ ഭവനം എവിടെ?ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നതു?
29വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ?അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
30അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു.
31അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും?അവൻ ചെയ്തതിന്നു തക്കവണ്ണം ആർ അവന്നു പകരം വീട്ടും?
32എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;അവൻ കല്ലറെക്കൽ കാവൽനില്ക്കുന്നു.
33താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും;അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും;അവന്നു മുമ്പെ പോയവർക്കു എണ്ണമില്ല.
34നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ?നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.