Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Proverbs 23 MAL-IRV

Show MAL-IRV only
Verse × ×
1 When you sit down to dine with a ruler, consider carefully what is before you, നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക.
2 and put a knife to your throat if you are a person ruled by appetite. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്‍റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.
3 Do not crave his delicacies, for they are deceptive food. അവന്‍റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ.
4 Do not wear yourself out to get rich; have the wisdom to restrain yourself. ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക.
5 The moment you look at wealth, it is gone, for it suddenly sprouts wings and flies off toward the heavens like an eagle. നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും.
6 Do not eat the bread of a stingy man, and do not crave his delicacies, കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്; അവന്‍റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.
7 for he is the kind of man who keeps counting the cost. "Eat and drink!" he says to you, but his heart is not with you. അവൻ തന്‍റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്നു അവൻ നിന്നോട് പറയും; അവന്‍റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
8 You will vomit up the little you have eaten and will have wasted your pleasant words. നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
9 Do not speak in the hearing of a fool, for he will despise the wisdom of your words. ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്‍റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.
10 Do not move an ancient boundary stone or encroach on the fields of the fatherless, പണ്ടേയുള്ള അതിര്‍ നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.
11 for their Redeemer is strong; our Father will take up their cause against you. അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.
12 Apply your heart to instruction and your ears to words of knowledge. നിന്‍റെ ഹൃദയം പ്രബോധനത്തിനും നിന്‍റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
13 Do not withhold discipline from a child; if you strike him with the rod, he will not die. ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
14 Strike him with the rod, and you will deliver his soul from the grave. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
15 My son, if your heart is wise, my own heart will be glad as well. മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്‍റെ ഹൃദയവും സന്തോഷിക്കും.
16 My inmost being will rejoice when your lips speak what is right. നിന്‍റെ അധരം നേര് സംസാരിച്ചാൽ എന്‍റെ അന്തരംഗങ്ങൾ ആനന്ദിക്കും.
17 Do not let your heart envy sinners, but continue in the fear of our Father all day long. നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക.
18 Surely there is a future, and your hope will not be cut off. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല.
19 Hear, my son, and be wise, and keep your heart on the right road. മകനേ, കേട്ടു ജ്ഞാനം പഠിക്കുക; നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.
20 Do not be among those who get drunk on wine or those who gorge themselves on meat, നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
21 for the drunkard and the glutton will come to poverty, and drowsiness will clothe them in rags. കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും.
22 Listen to your father, who gave you life, and do not despise your mother when she is old. നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്ക് കേൾക്കുക; നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
23 Buy truth and do not sell it; buy wisdom, instruction, and understanding. നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
24 The father of a righteous child will greatly rejoice; whoever fathers a wise son will delight in him. നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
25 Let your father and mother be glad; let her who gave you birth rejoice. നിന്‍റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
26 My son, give me your heart, and let your eyes delight in my ways. മകനേ, നിന്‍റെ ഹൃദയം എനിക്ക് തരിക; എന്‍റെ വഴി നിന്‍റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
27 For a prostitute is a deep pit, and an adulterous woman is a narrow well. വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28 She lies in wait like a robber and leads many men into faithlessness. അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു.
29 Who has misery? Who has sorrow? Who has strife? Who has complaints? Who has wounds for no reason? Who has bleary eyes? ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്?
30 Those who linger long over wine, those who go to sample bowls of mixed wine. വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ.
31 Do not gaze at wine while it is red, while it sparkles in the cup and goes down smoothly. വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.
32 In the end it bites like a serpent and stings like a viper. ഒടുവിൽ അത് സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
33 Your eyes will see strange things, and your heart will utter twisted things. നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്‍റെ ഹൃദയം വക്രത പറയും.
34 You will be like one lying down in the heart of the sea, like one lying on the top of a ship's mast. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്‍റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
35 "They struck me, but I felt no pain; they beat me, but I did not know it. When will I wake up? I will look for another drink." “അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്നു നീ പറയും.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL-IRV

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]