Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 9 MAL-IRV

Side by side with the Father's Heart Bible™

സമാധാനപ്രഭു

1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.

2ഇരുട്ടിൽ നടന്ന ജനംവലിയൊരു വെളിച്ചം കണ്ടു;മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽപ്രകാശം ശോഭിച്ചു.

3അവിടുന്ന് ജനതയെ പെരുക്കുന്നു;അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു;അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷംകൊയ്ത്തുകാലത്തിലെ സന്തോഷംപോലെയുംകൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.

4അവൻ ചുമക്കുന്ന നുകവുംഅവന്‍റെ ചുമലിലെ കോലുംഅവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയുംമിദ്യാന്‍റെ നാളിലെപ്പോലെഅവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.

5ഒച്ചയോടെ ചവിട്ടി നടക്കുന്നയോദ്ധാവിന്‍റെ ചെരിപ്പൊക്കെയുംരക്തംപുരണ്ട വസ്ത്രവുംവിറകുപോലെ തീക്ക് ഇരയായിത്തീരും.

6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു;നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും;അവന് അത്ഭുതമന്ത്രി, വീരനാം ദൈവം,നിത്യപിതാവ്, സമാധാനപ്രഭുഎന്നു പേര് വിളിക്കപ്പെടും.

7അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കുംസമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല;ദാവീദിന്‍റെ സിംഹാസനത്തിലുംഅവന്‍റെ രാജത്വത്തിലുംഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെന്യായത്തോടും നീതിയോടും കൂടിസ്ഥാപിച്ചു നിലനിർത്തും;സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതഅതിനെ നിവർത്തിക്കും.

യഹോവയുടെ ക്രോധം യിസ്രായേലിനു നേരേ

8കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു;അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.

9“ഇഷ്ടികകൾ വീണുപോയി എങ്കിലുംഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും;കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലുംഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും”

10എന്നിങ്ങനെ അഹങ്കാരത്തോടുംഹൃദയഗർവ്വത്തോടുംകൂടി പറയുന്നഎഫ്രയീമും ശമര്യനിവാസികളുമായജനമെല്ലാം അത് അറിയും.

11അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെനേരെ ഉയർത്തി,അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.

12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ;അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും.ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെഅവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

13എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല;സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.

14അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നുതലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലുംഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.

15മൂപ്പനും മാന്യപുരുഷനും തന്നെ തല;അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ.

16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു;അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.

17അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല;അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല;എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു;എല്ലാ വായും ബുദ്ധികേട്‌ സംസാരിക്കുന്നു.ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെഅവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

18ദുഷ്ടത തീപോലെ ജ്വലിക്കുന്നു;അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു;വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു;പുകത്തൂണുകളായി ഉരുണ്ടുയരുന്നു.

19സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു;ജനവും തീയ്ക്ക് ഇരയായിരിക്കുന്നു;ഒരുത്തനും തന്‍റെ സഹോദരനെ ആദരിക്കുന്നില്ല.

20ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും;ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല;ഓരോരുത്തൻ അവനവന്‍റെ കുഞ്ഞുങ്ങളുടെമാംസം തിന്നുകളയുന്നു.

21മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ;അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു.ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെഅവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]