Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 29 IRVMAL

Show IRVMAL only
Verse × ×
1 And Job spoke again and said: ഇയ്യോബ് പിന്നെയും പറഞ്ഞത്:
2 "Oh, that I were as in months gone by, as in the days when God watched over me, “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
3 when his lamp shone over my head, and by his light I walked through darkness; അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4 as I was in the days of my prime, when the intimate friendship of God rested over my tent, എന്‍റെ കൂടാരത്തിന് ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും
5 when the Almighty was still with me, when my children were all around me; എന്‍റെ മക്കൾ എന്‍റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
6 when my steps were bathed in curds, and the rock poured out for me streams of oil. അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
7 When I went out to the gate of the city and took my seat in the public square, “ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്‍റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8 the young men saw me and stepped aside, and the aged rose and stood; യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9 the princes held back their words and laid a hand over their mouths; പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ് പൊത്തും.
10 the voice of the nobles was hushed, and their tongues clung to the roof of their mouths. ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11 When the ear heard, it called me blessed, and when the eye saw, it bore witness for me, എന്‍റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിക്ക് സാക്ഷ്യം നല്കും.
12 because I rescued the poor who cried out, and the orphan who had no one to help. നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 The blessing of the one about to perish came upon me, and I made the widow's heart sing for joy. നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.
14 I clothed myself in righteousness, and it clothed me; my justice was like a robe and a turban. ഞാൻ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു; എന്‍റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 I was eyes to the blind and feet to the lame. ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു.
16 I was a father to the needy, and I searched out the case of one I did not know. ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു.
17 I broke the fangs of the wicked and snatched the prey from his teeth. നീതികെട്ടവന്‍റെ അണപ്പല്ല് ഞാൻ തകർത്തു; അവന്‍റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18 So I thought, 'I will die in my own nest, and multiply my days like the sand.' “എന്‍റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19 My roots reached out to the waters, and the dew lay all night on my branches. എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20 My glory stayed fresh within me, and my bow was ever new in my hand. എന്‍റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്‍റെ വില്ല് എന്‍റെ കയ്യിൽ പുതിയതായിരിക്കും എന്നു ഞാൻ പറഞ്ഞു.
21 Men listened to me and waited; they kept silent for my counsel. “മനുഷ്യർ കാത്തിരുന്ന് എന്‍റെ വാക്ക് കേൾക്കും; എന്‍റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22 After I spoke, they said no more; my words fell gently on them. ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്‍റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റു വീഴും.
23 They waited for me as for the rain, and opened their mouths as for the spring showers. മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24 When I smiled on them, they could scarcely believe it, and they held on to the light of my face. അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്‍റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25 I chose their way and sat as their chief; I lived like a king among his troops, like one who comforts mourners." ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]