Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 13 IRVMAL

Show IRVMAL only
Verse × ×
1 "Look, my eye has seen all this; my ear has heard and understood it. “എന്‍റെ കണ്ണ് ഇതെല്ലാം കണ്ടു; എന്‍റെ ചെവി അത് കേട്ടു ഗ്രഹിച്ചിരിക്കുന്നു.
2 What you know, I also know; I am not inferior to you. നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല.
3 But I would speak to the Almighty, and I long to argue my case with God. സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
4 But you whitewash with lies; you are all worthless physicians. നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ.
5 If only you would be utterly silent—that would be your wisdom! നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും.
6 Now hear my argument, and listen to the plea of my lips. എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ.
7 Will you speak falsely for God and speak deceitfully for him? നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ?
8 Will you show him partiality? Will you argue the case for God? അവിടുത്തെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?
9 Would it go well with you when he examines you? Or could you deceive him the way you would deceive a man? അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ?
10 He will surely rebuke you if you secretly show partiality. ഗൂഢമായി പക്ഷപാതം കാണിച്ചാൽ അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം.
11 Will not his majesty terrify you, and the dread of him fall upon you? ദൈവത്തിന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? ദൈവത്തിന്‍റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ?
12 Your maxims are proverbs of ashes; your defenses are made of clay. നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നെ.
13 "Be silent before me, and let me speak; let whatever comes fall on me. “നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നത് വരട്ടെ.
14 Why should I put my own flesh at risk and take my life in my own hands? ഞാൻ എന്‍റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും എന്‍റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?.
15 Though he slay me, I will hope in him; yet I will defend my ways to his face. അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും; ഞാൻ എന്‍റെ നടപ്പ് അങ്ങേയുടെ മുമ്പാകെ തെളിയിക്കും.
16 This too will be my deliverance, for no godless person would dare come before him. വഷളൻ അങ്ങേയുടെ സന്നിധിയിൽ വരുകയില്ല എന്നുള്ളത് തന്നെ എനിക്കൊരു രക്ഷയാകും.
17 Listen carefully to my words; let my declaration reach your ears. “എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
18 Look, I have prepared my case; I know that I will be vindicated. ഇതാ, ഞാൻ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.
19 Who will contend with me? For then I would be silent and die. എന്നോട് വാദിക്കുവാൻ തുനിയുന്നതാര്? ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്‍റെ പ്രാണൻ ഉപേക്ഷിക്കാം.
20 "Only grant me two things, and then I will not hide myself from your face: “ദൈവമേ, രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ; എന്നാൽ ഞാൻ അങ്ങേയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല.
21 Withdraw your hand far from me, and do not let the dread of you terrify me. അങ്ങേയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ; അങ്ങേയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ.
22 Then call, and I will answer; or let me speak, and you reply to me. പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ.
23 How many are my wrongs and my sins? Show me my rebellion and my sin. എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.
24 Why do you hide your face and count me as your enemy? തിരുമുഖം മറച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?
25 Will you frighten a wind-driven leaf and chase after dry chaff? പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ? ഉണങ്ങിയ പതിരിനെ പിന്തുടരുമോ?
26 For you write bitter things against me and make me inherit the sins of my youth. കയ്പായുള്ളത് അവിടുന്ന് എനിക്കെതിരേ എഴുതിവച്ചു എന്‍റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.
27 You put my feet in the stocks and watch all my paths; you set a limit for the soles of my feet. എന്‍റെ കാൽ അങ്ങ് ആമത്തിൽ ഇട്ടു; എന്‍റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്‍റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.
28 "So man wastes away like rotting wood, like a garment eaten by moths." ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]