Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Jeremiah 8 IRVMAL

Side by side with the Father's Heart Bible™

1“ആ കാലത്ത് അവർ യെഹൂദാ രാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെ അസ്ഥികളും പ്രവാചകന്മാരുടെ അസ്ഥികളും യെരൂശലേം നിവാസികളുടെ അസ്ഥികളും ശവക്കുഴികളിൽനിന്നെടുത്ത്, 2അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്നു യഹോവയുടെ അരുളപ്പാടു. 3“ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

പാപവും അതിന്‍റെ ശിക്ഷയും

4“നീ അവരോടു പറയേണ്ടത്: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ?ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ?

5യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതുംവഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്?

6ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല;“അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ്ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല;കുതിര യുദ്ധത്തിനായി പായുന്നതുപോലെഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു.

7ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു;കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു;എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.”

8“ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്”എന്നു നിങ്ങൾ പറയുന്നത് എങ്ങനെ?ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽഅതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.

9ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും;അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ;അവരിൽ എന്ത് ജ്ഞാനമാണുള്ളത്?

10അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കുംഅവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും;അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

11സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ്അവർ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനുലഘുവായി ചികിത്സിക്കുന്നു.

12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല;അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും;അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും”എന്നു യഹോവ അരുളിച്ചെയ്യുന്നു.

13“ഞാൻ അവരെ കൂട്ടിവരുത്തും”എന്നു യഹോവയുടെ അരുളപ്പാടു;മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല;അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല;ഇലയും വാടിപ്പോകും;അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.”

14“നാം അനങ്ങാതിരിക്കുന്നതെന്ത്?കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക;നാം യഹോവയോടു പാപം ചെയ്യുകകൊണ്ട്നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു.

15നാം സമാധാനത്തിനായി കാത്തിരുന്നു;എന്നാൽ ഒരു നന്മയും വന്നില്ല;രോഗശമനത്തിനായി കാത്തിരുന്നു;എന്നാൽ ഇതാ, ഭീതിമാത്രം!”

16അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദംദാനിൽനിന്നു കേൾക്കുന്നു;അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടുദേശമെല്ലാം വിറയ്ക്കുന്നു;അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയുംനഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

17“ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയുംനിങ്ങളുടെ ഇടയിൽ അയയ്ക്കും;അവ നിങ്ങളെ കടിക്കും”എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവിൻ്റെ ദുഃഖം

18“അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു;എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു.

19കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി:“സീയോനിൽ യഹോവ വസിക്കുന്നില്ലയോ?അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്നു നിലവിളിക്കുന്നു.അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടുംഅന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”

20കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു;നാമോ രക്ഷിക്കപ്പെട്ടതുമില്ല.

21എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തംഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു;സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.

22ഗിലെയാദിൽ ഔഷധം ഇല്ലയോ?അവിടെ വൈദ്യൻ ഇല്ലയോ?എന്‍റെ ജനത്തിൻ പുത്രിക്ക്രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]