Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Jeremiah 6 IRVMAL

Side by side with the Father's Heart Bible™

യെരൂശലേമിന്മേലുള്ള ഉപരോധം

1“ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ;തെക്കോവയിൽ കാഹളം ഊതുവിൻ;ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ;വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.

2സുന്ദരിയും സുഖഭോഗിനിയുമായസീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.

3അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും;അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും;അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും.”

4“അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ;ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം!അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ;നിഴൽ നീണ്ടുവരുന്നു.

5എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന്അതിന്‍റെ അരമനകളെ നശിപ്പിക്കുക!”

6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു:“വൃക്ഷങ്ങൾ മുറിക്കുവിൻ!യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ!സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ;അതിന്‍റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.

7കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെഅതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു;സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു;എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.

8യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയുംഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയുംഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക.”

9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും;മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈവീണ്ടും വള്ളികളിലേക്കു നീട്ടുക.

10അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു?കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല;യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു;അവർക്ക് അതിൽ ഇഷ്ടമില്ല.

11ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു;അത് അടക്കിവച്ച് ഞാൻ തളർന്നുപോയി;ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലുംയൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും;ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.

12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരുംഎല്ലാം അന്യന്മാർക്ക് ആയിപ്പോകും;ഞാൻ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും”എന്നു യഹോവയുടെ അരുളപ്പാടു.

13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

14സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്,എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

15മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല;അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും;ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും”എന്നു യഹോവയുടെ അരുളപ്പാടു.

16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ;പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ;എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും.”അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്നു പറഞ്ഞു.

17ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി:“കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു;എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.

18“അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ;സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക.”

19“ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെഎന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്,ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായിഅനർത്ഥം അവരുടെ മേൽ വരുത്തും.”

20“ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്?നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല;നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.”

21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും;പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും;അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.”

22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു;ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.

23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു;അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ;അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു;സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായിഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.”

24”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു;നോവുകിട്ടിയ സ്ത്രീയെപ്പോലെമഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.

25നിങ്ങൾ വയലിലേക്കു ചെല്ലരുത്;വഴിയിൽ നടക്കുകയുമരുത്;അവിടെ ശത്രുവിന്‍റെ വാൾ നിമിത്തംചുറ്റും ഭയം ഉണ്ട്.”

26എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക;ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും.

27“നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന്ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനുംമാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.

28അവരെല്ലാവരും മഹാമത്സരികൾ,നുണപറഞ്ഞു നടക്കുന്നവർ;അവർ ചെമ്പും ഇരിമ്പും തന്നെ;അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.

29ഉല ഉഗ്രമായി ഊതുന്നു;തീയിൽനിന്നു വരുന്നത് ഈയമത്രേ;ഊതിക്കഴിക്കുന്ന പണി വെറുതെ;ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.

30യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട്അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]